കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട് വോട്ട് നീക്കം ചെയ്യാന്‍ യുദ്ധകാല അടിസഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇതിനായി എന്ത് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അറിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
വ്യാജ വോട്ട് തടയാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നുമാണ് കമ്മീഷന്‍ നിലപാട്. പ്രതിപക്ഷനേതാവ് ഹര്‍ജി നല്‍കിയത് പിതിനൊന്നാം മണിക്കൂറിലാണെന്നും വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടാകാട്ടിനുള്ള അവസരം ഉപയോഗിച്ചില്ലെന്നും ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തോളം എടുത്താണ് രേഖകള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.