ന്യൂഡല്‍ഹി: രാജ്യത്തെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23നാണ് വിരമിക്കുന്നത്. 24 ന് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്യും.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡ രമണയുടെ പേര് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍ വി രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്
എന്നാല്‍ എന്‍ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സര്‍വീസുണ്ട്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ്. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി അദ്ദേഹം നിയമിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.