സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും. 80-85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു.
തിരൂരങ്ങാടിയില്‍ ജയം സുനിശ്ചിതമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് തിരിച്ചുവരുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വിവാദങ്ങള്‍ കളമശ്ശേരിയില്‍ തിരിച്ചടിയാകില്ലെന്ന് വി.കെ ഇബ്രാഹീം കുഞ്ഞും പറഞ്ഞു.

ആദ്യ വോട്ടറായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 97-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ജില്ലകളിലെ യു ഡി എഫ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയേകുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല ജില്ലകളിലും വലിയ മുന്നേറ്റമുണ്ടാകും
കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അട്ടിമറി വിജയങ്ങള്‍ നേടും. സര്‍ക്കാറിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.