രാജ്യത്ത് റെക്കോർഡിട്ട് കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 1,31,968 പേർക്ക്

രാജ്യത്ത് റെക്കോർഡിട്ട് കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 1,31,968 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം അതിതീവ്ര സ്ഥിതിയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ന് ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു. 61,899 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 1,67,642 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇന്നലെയും അര ലക്ഷത്തിന് മുകളില്‍ രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 376 പേര്‍ മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്നലെ 376 പേര്‍ മരിച്ചതോടെ ആകെ മരണം 57,028.

മുംബൈയില്‍ മാത്രം 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698. രോഗ മുക്തി 3,92,514. നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

ഡല്‍ഹിയില്‍ ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് കഴി‍ഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇവിടെ എല്ലാ പ്രായക്കാര്‍ക്കും വാക്‌സിനേഷന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ആവശ്യപ്പെട്ടു. 4021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിലും സ്ഥിതി വളരെ മോശമാണ്. സംസ്ഥാനത്തെ ഭവ്‌നഗറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ വീഡിയോ ഇന്നലെ കോണ്‍ഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹില്‍ പുറത്ത് വിട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള‌ളവര്‍ നിരയായി സ്‌ട്രെച്ചറില്‍ കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ടായിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കര്‍ണാടകയില്‍ ആറ് നഗരങ്ങളില്‍ നാളെമുതല്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ കര്‍‌ഫ്യു ഏര്‍പ്പെടുത്തി. ഇന്നലെ 6570 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഉത്തര്‍പ്രദേശും നോയ്‌ഡ,അലഹബാദ്, മീറ‌റ്റ്, ഗാസിയാബാദ് എന്നീ നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.