വീണയുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

വീണയുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് നടപടി.

ഇതു സംബന്ധിച്ച് കെപിസിസിയും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നന്തന്‍കോട്ടെ ആക്രിക്കടയില്‍ സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്റര്‍ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ കൊടുത്ത പോസ്റ്റര്‍ ബാലു ഉപയോഗിക്കാതെ വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.