ചെന്നത് കോവിഡ് വാക്സിനെടുക്കാന്‍; കിട്ടിയത് പേ വിഷ ബാധയ്ക്കുള്ള വാക്സിന്‍

ചെന്നത് കോവിഡ് വാക്സിനെടുക്കാന്‍;  കിട്ടിയത് പേ വിഷ ബാധയ്ക്കുള്ള വാക്സിന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്സിനെടുക്കാന്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ മൂന്ന് സ്ത്രീകള്‍ക്ക് കുത്തിവച്ചത് പേ വിഷ ബാധക്കെതിരെയുള്ള വാക്‌സിന്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സരോജ്(70), അനാര്‍ക്കലി(72), സത്യവതി(60) എന്നിവര്‍ക്കാണ് മരുന്ന് മാറി കുത്തിവെച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ജസ്ജിത് കൗര്‍ ഉത്തരവിട്ടു.

വാക്‌സിന്‍ നല്‍കിയ ഫാര്‍മസിസ്റ്റിനെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. കുത്തിവയ്പിന് ശേഷം വീട്ടിലെത്തിയ ഒരാള്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്വകാര്യ ഡോക്ടറുടെ അടുത്തെത്തി നടത്തിയ പരിശോധനയില്‍ മൂന്നു പേര്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ റാബിസ് വാക്‌സിന്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

കോവിഡ് ആദ്യഘട്ട വാക്സിന്‍ നല്‍കുന്ന വിഭാഗത്തില്‍ പോകുന്നതിന് പകരം സ്ത്രീകള്‍ ആന്റി റാബീസ് വാക്സിന്‍ നല്‍കുന്ന ഒപിഡി കേന്ദ്രത്തിലേക്കാണ് പോയത്. അവിടെനിന്നാണ് ഇവര്‍ക്ക് ആന്റി റാബിസ് കുത്തിവെച്ച് ലഭിച്ചതെന്നു മജിസ്ട്രേറ്റ് പറഞ്ഞു. പരിശോധനകള്‍ നടത്താതെയും കാര്യങ്ങള്‍ അന്വേഷിക്കാതെയും ഫാര്‍മസിസ്റ്റ് ഇവര്‍ക്ക് ആന്റി റാബിസ് വാക്സിന്‍ നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.