'സ്വാമി വിവേകാനന്ദന്റെയും ടാഗോറിന്റെയും മണ്ണ്​ വര്‍ഗീയതയുടെ വൈറസുകള്‍ക്ക്​​ ഇരയാകുമെന്ന്​ ഞാന്‍ വിശ്വസിക്കുന്നില്ല': പി.ചിദംബരം

'സ്വാമി വിവേകാനന്ദന്റെയും ടാഗോറിന്റെയും മണ്ണ്​ വര്‍ഗീയതയുടെ വൈറസുകള്‍ക്ക്​​ ഇരയാകുമെന്ന്​ ഞാന്‍ വിശ്വസിക്കുന്നില്ല': പി.ചിദംബരം

ചെന്നൈ: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച്‌​ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ പി.ചിദംബരം.

ബംഗാളില്‍ വലിയ തോതില്‍ സാമൂഹിക ധ്രുവീകരണം നടക്കുകയാണെന്നും​ ഇത്തരം വലിയ ദുരന്തം സംസ്ഥാനത്തിന്​ നല്‍കിയതില്‍ വലിയ പങ്ക്​ വഹിച്ചത്​ ബി.ജെ.പിയാണെന്നും പി. ചിദംബരം നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു.

സ്വാമി വിവേകാനന്ദന്‍, രാജ റാം മോഹന്‍ റോയ്​, ഈ​ശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, രബീന്ദ്രനാഥ്​ ടാഗോര്‍, സുഭാഷ്​ ചന്ദ്ര ബോസ്​, സത്യജിത്​ ​റായ്​ അടക്കമുള്ളവരുടെ മണ്ണില്‍​ വര്‍ഗീയതയുടെ വൈറസുകള്‍ക്ക്​ ഇരപിടിക്കാനാകുമെന്ന്​ ഞാന്‍ വിശ്വസിക്കുന്നില്ലെന്ന്​ പി.ചിദംബരം ട്വീറ്റ്​ ചെയ്​തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.