ഖുറാനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാരന് അന്‍പതിനായിരം രൂപ പിഴ

ഖുറാനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാരന് അന്‍പതിനായിരം രൂപ പിഴ

ന്യുഡല്‍ഹി: ഖുറാനില്‍ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി വിമര്‍ശനത്തോടെ സുപ്രിംകോടതി തള്ളി. കഴമ്പില്ലാത്ത ഹര്‍ജിയെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാരനായ ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്ദ് വസീം റിസ്വിക്ക് അന്‍പതിനായിരം രൂപ പിഴയിട്ടു. തുക ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഖുറാനിലെ ഇരുപത്തിയാറ് സൂക്തങ്ങള്‍ ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.  26 വാക്യങ്ങൾ മൂന്ന് ഖലീഫകൾ (അബുബക്കർ, ഉമർ, ഉസ്മാൻ) ചേർത്തുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. അക്രമത്തെ പ്രോത്സാഹിപ്പിച്ച് ആളുകളെ ജിഹാദിലേക്ക് നയിക്കുന്നതാണ് കൂട്ടിച്ചേർത്ത വാക്യങ്ങൾ എന്ന് റിസ്വി തന്റെ നിവേദനത്തിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.