തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു.
പടക്ക നിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റെ റബര്‍തോട്ടത്തിലാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.