അനുമതിയില്ലാത്തവ‍ർ നല്‍കുന്ന സഹായ സംഭാവനകളുടെ ഭാഗമാകരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

അനുമതിയില്ലാത്തവ‍ർ നല്‍കുന്ന സഹായ സംഭാവനകളുടെ ഭാഗമാകരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

ദുബായ്: നിയമപരമായി മാത്രമെ പണമുള്‍പ്പടെയുടെയുളള സഹായ സംഭാവനകളുടെ ഭാഗമാകാന്‍ പാടുളളൂവെന്ന് യുഎഇയുടെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. റമദാനില്‍ നിയമപരമല്ലാതെ ഇത്തരം സഹായങ്ങളും സംഭാവനകളും ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചോ നേരിട്ടോ അനുമതിയില്ലാതെ സഹായ സംഭാവനകള്‍ ശേഖരിക്കുന്നവരോട് സഹകരണമരുത്. അങ്ങനെ നല്‍കണമെന്ന് ആഗ്രഹിക്കുന്നവർ നിയമപരമായി വേണം ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗാമാകാന്‍.

നിയമം ലംഘിക്കുന്നവർക്ക് 250000 മുതല്‍ 5,00,000 വരെയാണ് പിഴയെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ പള്ളികള്‍ക്കുമുന്നില്‍ നിന്നുള്‍പ്പടെ അനുവാദമില്ലാതെ സഹായങ്ങളും സംഭാവനകളും ശേഖരിക്കുന്നതിനും നല്കുന്നതിലും വിലക്കുണ്ട്. മൂന്ന് മാസത്തെ തടവുശിക്ഷയോ 5000 ദി‍ർഹമോ രണ്ടുമോ ലഭിക്കുമെന്നും അധികൃതർ അറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.