തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്നും തുടരും. എന്നാൽ പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,33,836 പേരെ പരിശോധനക്ക് വിധേയമാക്കി. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആര്‍ടി പിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള മിക്ക ജില്ലകളും ഇന്നലെ 10000നുമേല്‍ പരിശോധന നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികള്‍, റസിഡന്‍സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍, ആള്‍ക്കൂട്ടങ്ങളുമായി ഇടപഴുകുന്നവര്‍, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ തുടങ്ങിയവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന. പരമാവധി രോഗ ബാധിതരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.