കെ.വി തോമസ് സംസ്‌കാരിക വകുപ്പ് മന്ത്രി !

കെ.വി തോമസ് സംസ്‌കാരിക വകുപ്പ് മന്ത്രി !

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വീണ്ടും മന്ത്രിയായി. റോയ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറിയിലാണ് കെ. വി തോമസ് മന്ത്രിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.


സംസ്‌കാരിക വകുപ്പ് മന്ത്രിയായാണ് കെ. വി തോമസ് ചിത്രത്തിലെത്തുന്നത്. സിനിമയിലും പേര് കെ. വി തോമസ് എന്നു തന്നെ. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രേതബാധ ഉണ്ടാകുമ്പോള്‍ ഇടപെടുന്ന മന്ത്രിയായാണ് കെ.വി.തോമസ് വേഷമിടുന്നത്. മൂന്ന് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന കഥാപത്രമായെത്തുന്നത് സലിംകുമാറാണ്. തൃശൂരിലുംഎറണാകുളത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.