ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ ഡി.എന്‍.എ ഗുഹയില്‍നിന്നു കണ്ടെത്തി

ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ ഡി.എന്‍.എ ഗുഹയില്‍നിന്നു കണ്ടെത്തി

മാഡ്രിഡ്: മനുഷ്യപരിണമത്തെപ്പറ്റിയുളള അന്വേഷണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്തരം ശാസ്ത്രീയാന്വേഷണ വഴിയില്‍ സുപ്രധാന വഴിത്തിരിവിലാണ് സ്‌പെയിനിലെ ഒരു വിഭാഗം നരവംശ ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്.
നിയാണ്ടര്‍ത്താല്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്റെ ഡി.എന്‍.എ വടക്കന്‍ സ്‌പെയിനിലെ ഗുഹയില്‍നിന്നാണ് വേര്‍തിരിച്ചെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കിട്ടിയ ആദിമമനുഷ്യന്റെ ഫോസിലുകള്‍ ഉപയോഗിച്ചായിരുന്നു നാളിതുവരെയുളള പഠനങ്ങള്‍. എന്നാല്‍ ഒരു ലക്ഷം വര്‍ഷം മുന്‍പ് ഭൂമിയില്‍ അവിടവിടെയായി ജീവിച്ച് മറഞ്ഞുപോയ നിയാണ്ടര്‍ത്താല്‍ മനുഷ്യരെക്കുറിച്ചുളള വിവരങ്ങള്‍ ഫോസിലുകളില്ലാതെ തന്നെ തിരിച്ചറിയാം എന്നതാണ് പുതിയ കണ്ടെത്തലിന്റെ പ്രത്യേക്ത. ഗുഹയില്‍നിന്നു കിട്ടിയ നൂറ്റാണ്ടുകള്‍ പഴക്കമുളള അവശിഷ്ടങ്ങള്‍ പരിശോധിച്ചാണ് നിയാണ്ടര്‍ത്താല്‍ കാലഘട്ടത്തിലെ മനുഷ്യരുടെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്.

ലഭിച്ച ഡി.എന്‍.എ പുരുഷന്റെയോ, സ്ത്രീയുടേതോ എന്ന് പരിശോധനയിലൂടെ തിരിച്ചറിയാനാകും. വടക്കന്‍ സ്‌പെയിനില്‍നിന്ന് കിട്ടിയത് ഒരു ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്നെന്നു കരുതുന്ന സ്ത്രീയുടെ ഡി.എന്‍.എ ആണെന്നാണു നിഗമനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പല കാലഘട്ടങ്ങളിലെ മനുഷ്യഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ വഴി മനുഷ്യന്റെ ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള പരിണാമവഴി കണ്ടെത്താനുളള പഠനങ്ങള്‍ എളുപ്പമാകുമെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ കരുതുന്നത്.

ആദിമ മനുഷ്യന്റെ കുടിയേറ്റങ്ങള്‍ അടക്കമുളള അന്വേഷണങ്ങള്‍ക്ക് ഇത്തരം പരിശോധനയിലൂടെ വേഗത്തില്‍ ഉത്തരം കണ്ടെത്താമെന്നു കരുതുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് വോലോങ്കോംഗിലെ നരവംശ ശാസ്ത്രജ്ഞനായ ബെര്‍ട്ട് റോബര്‍ട്ട് പറഞ്ഞു. ഫോസില്‍സ് ഉപയോഗിച്ചുളള പഠനങ്ങള്‍ക്കു പരിമിതികളുണ്ട്.

ബെര്‍ട്ട് റോബര്‍ട്ട്‌സിന്റെ നേതൃത്വത്തിലുളള പഠന സംഘമാണ് സ്‌പെയിനിലെ ഗുഹാ അവശിഷ്ടങ്ങളില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്. സ്‌പെയിനിലെ ഗുഹയില്‍നിന്ന് മറ്റു ചില വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആദിമ മനുഷ്യന്റെ ഡി.എന്‍.എയ്‌ക്കൊപ്പം ഇവിടെ ജീവിച്ച് മണ്ണടിഞ്ഞ ജീവികളുടെ ഡി.എന്‍.എ കൂടി വേര്‍തിരിച്ചെടുക്കാനായിട്ടുണ്ട്. നേരത്തെ ഇവിടെ ഒരു ഗുഹയില്‍ നിന്നും 28 ചരിത്രാതീതകാല മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.