ന്യുഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റദിവസംകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 15,616,130 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് ഇത്. 182,570 പേരാണ് ഇതുവരെ കൊവിഡ് രോഗബാധ മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 21,57,538 സജീവ കോവിഡ് കേസുകളുണ്ട്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.