53 നാവികരുമായി ഇന്തോനേഷ്യയുടെ മുങ്ങിക്കപ്പല്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

53 നാവികരുമായി ഇന്തോനേഷ്യയുടെ മുങ്ങിക്കപ്പല്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: ബാലി ദ്വീപിന് സമീപം സൈനിക അഭ്യാസം നടത്തുന്നതിനിടെ 53 നാവികരുമായി ഇന്തോനേഷ്യയുടെ മുങ്ങിക്കപ്പല്‍ കാണാതായി. തെരച്ചിലിനായി ഓസ്‌ട്രേലിയ, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ സഹായം ഇന്തോനേഷ്യ തേടി.

ജര്‍മ്മന്‍ നിര്‍മിത അന്തര്‍വാഹിനി, കെ.ആര്‍.ഐ നംഗാല -402 ആണ് സൈനിക അഭ്യാസം നടത്തുന്നതിനിടെ കാണാതായത്. ബാലിയില്‍ നിന്നും 60 മൈല്‍ അകലെയാണ് തെരച്ചില്‍ നടത്തുന്നതെന്ന് ഇന്തോനേഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടമായതെന്ന് സൈന്യം വ്യക്തമാക്കി. 1978ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച മുങ്ങിക്കപ്പലാണ് ഇത്. ആകെ 1,395 ടണ്‍ ഭാരമുണ്ട് ഈ അന്തര്‍വാഹിനിക്ക്. 2012 ല്‍ ദക്ഷണിണ കൊറിയയില്‍ വെച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് യുഎസ്എസ്ആറില്‍ നിന്നും 12 അന്തര്‍വാഹിനികള്‍ ഇന്തോനേഷ്യ വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചെണ്ണം മാത്രമാണുള്ളത്. ജര്‍മ്മന്‍ നിര്‍മ്മിതമായ രണ്ടെണ്ണവും ദക്ഷണ കൊറിയയില്‍ നിന്നും വാങ്ങിയ മൂന്ന് അന്തര്‍വാഹിനികളുമാണ് ഇന്തോനേഷ്യയുടെ പക്കലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.