ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര്‍ മരിച്ചു

ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര്‍ മരിച്ചു

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ ഓക്സിജന്‍ പ്രതിസന്ധി അതിശക്തം. അതേസമയം ഓക്സിജൻ ക്ഷാമം മൂലം ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്.

എന്നാൽ ഡൽഹിയിൽ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രമായി ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.