കോട്ടയം: ലോക ക്യാൻസർ ദിനത്തോടും രോഗീദിനത്തോടും അനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് വേണ്ടി ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി.
എസ്.എം.വൈ.എം മാൻവെട്ടം യൂണിറ്റും എസ്. എം. വൈ.എം കോതനല്ലൂർ ഫോറോനയും സംയുക്തമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനോട് ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടി മാൻവെട്ടം ഇടവക വികാരി റവ.ഡോ. സൈറസ് വേലംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

കോതനെല്ലൂർ ഫോറോനാ പ്രസിഡന്റ് സാവിയോ സജിത്ത് അദ്ധ്യക്ഷപദം അലങ്കരിച്ചു. എസ്.എം.വൈ.എം-കെ.സി വൈ.എം പാലാ രൂപതാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
എസ്.എം.വൈ.എം മാൻവെട്ടം യൂണിറ്റ് ഡയറക്ടർ ഫാ. ജെയിംസ് ചൊവ്വേലികുടിയിൽ, എസ്.എം.വൈ.എം മാൻവെട്ടം യൂണിറ്റ് ജോയിന്റ് ഡയറക്ടർ സിസ്റ്റർ പ്രീതി ഫ്രാൻസിസ്, കോതനല്ലൂർ ഫൊറോനാ ലേ ആനിമേറ്റർ ജോബി കൂപ്പത്തടം, എസ്.എം.വൈ.എം മാൻവെട്ടം എ, ബി യൂണിറ്റ് പ്രസിഡന്റുമാരായ നിതിൻ ജോസഫ്, നവ്യ ദേവസ്യ എന്നിവർ പ്രസംഗിച്ചു. 34 ഓളം യുവതികൾ കേശദാനം നടത്തി.