തൃശ്ശൂര്‍: സെന്‍റ് തോമസ് കോളേജ് അലുംനൈ (കുമ്മാട്ടി) യുടെ ആഭിമുഖ്യത്തില്‍ ജെഫ്‌സ് ലോജിസ്റ്റിക് ഉം ചേര്‍ന്ന് ദുബായ് സ്പോര്‍ട്ട്സ് കൌണ്‍സിലിന്‍റെ സഹകരണത്തോടെ എന്‍ഗേജ് സ്പോര്‍ട്ട്സ് അക്കാദമിയില്‍ വെച്ചു നടന്ന ബി+, സി, ഡി, മിക്സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലെ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ വിജയികള്‍ക്ക് ജെഫ്‌സ് ലോജിസ്റ്റിക് പാര്‍ട്ട്ണര്‍ മുഹമ്മദ് സഈദ് സമ്മാനദാനം നിര്‍വ്വഹിച്ചു.


യോഗത്തില്‍ പ്രസിഡന്‍റ് ജിബിന്‍ ഗബ്രിയേല്‍ അദ്ധ്യക്ഷത വഹിച്ചു. ജെഫ്‌സ് സാരഥി കബീര്‍, സുബാഷ് ബി. മേനോന്‍, ബൈജു ജോസഫ്, ബിനോയ് ചന്ദ്രന്‍, ശ്രീജിത്ത് ശിവദാസ്, ശ്രീകുമാര്‍ മേലേവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടർ വാർത്തക്കു താഴെ ഉള്ള വീഡിയോ ലിങ്ക് കാണാം
youtu.be