കോവിഡ് വ്യാപനം അതിരൂക്ഷം: ലോകത്ത് 24 മണിക്കൂറിനിടെ എട്ടര ലക്ഷം പുതിയ കേസുകള്‍

കോവിഡ് വ്യാപനം അതിരൂക്ഷം: ലോകത്ത്  24 മണിക്കൂറിനിടെ എട്ടര ലക്ഷം പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി പത്തൊന്‍പത് ലക്ഷം കടന്നു. മരണസംഖ്യ 31.93 ലക്ഷമായി ഉയര്‍ന്നു.രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് കോടിയോളം.

ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച 3.86 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3498 പേര്‍ മരിച്ചു. നിലവില്‍ 31 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. 81.99 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി.ചൊവ്വാഴ്ച മുതല്‍ താത്ക്കാലിക വിസയുള്ളവര്‍ക്ക് വിലക്ക് ബാധകമാവും. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.