ഇന്ത്യയില്‍ നിന്നുളള യാത്രാക്കാ‍ർക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് എമിറേറ്റ്സ്

ഇന്ത്യയില്‍ നിന്നുളള യാത്രാക്കാ‍ർക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് എമിറേറ്റ്സ്

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്ക് നീട്ടിയതോടെ ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം മടക്കി വാങ്ങുകയോ ടിക്കറ്റ് വീണ്ടും മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യുകയോ ചെയ്യാമെന്ന് എമിറേറ്റ്സ്. രണ്ട് രീതിയിലാണ് ടിക്കറ്റ് റീ ബുക്കിംഗ് അനുവദിക്കുക.

2021 ഡിസംബർ 31 നുളളില്‍ യാത്രചെയ്യാനായി ഏപ്രില്‍ ഒന്നിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍, ബുക്ക് ചെയ്ത ദിവസം മുതല്‍ മൂന്ന് വർഷത്തേക്ക് ടിക്കറ്റ് കാലാവധിയുണ്ടാകും. ഏപ്രില്‍ ഒന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് രണ്ടുവർഷത്തെ യാത്രാ കാലാവധി ലഭിക്കും. ടിക്കറ്റിന് മുടക്കിയ തുക തിരികെ കിട്ടാനോ, അതല്ല മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനോ സൗകര്യമുണ്ടെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു.

2020 സെപ്റ്റംബർ 30നോ അതിനു മുൻപോ എടുത്ത, 2020 ഡിസംബർ 31 വരെ യാത്ര ചെയ്യാനുളള കാലാവധിയുളള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസം വരെ ടിക്കറ്റ് കാലാവധി നീട്ടിനല്‍കും. എവിടേക്കാണോ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തത് അതേമേഖലയില്‍ ഏത് ക്ലാസിലും ടിക്കറ്റ് ബുക്ക് ചെയ്യാം. 36 മാസത്തിനുളളില്‍ ഇപ്രകാരം ചെയ്യുന്നതിന് അധിക നിരക്ക് ഈടാക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.