പിണറായി വിജയന് ഒപ്പം മരുമകന്‍ റിയാസും നിയമസഭയിലേക്ക്

പിണറായി വിജയന് ഒപ്പം മരുമകന്‍ റിയാസും നിയമസഭയിലേക്ക്

കണ്ണൂര്‍: ധര്‍മടത്തുനിന്നു 50,123 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഇടതു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമ്പോള്‍ അമരക്കാരനായി പിണറായി വിജയന്‍ ഉണ്ടാകുമെന്ന കാര്യമുറപ്പ്. അതോടൊപ്പം മുഹമ്മദ് റിയാസ് ഇത്തവണ ആദ്യമായി നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഇരട്ടിമധുരമായി. പിണറായിയുടെ കുടുംബത്തിലേക്ക് രണ്ട് എം.എല്‍.എമാരെയാണ് ഈ ഇലക്ഷനിലൂടെ ലഭിച്ചത്.

ബേപ്പൂരില്‍ മത്സരിച്ച റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം സ്വന്തമാക്കിയത്. യു.ഡി.എഫിന്റെ പി.എം. നിയാസിനെയാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ മത്സരിച്ച വി.കെ.സി. മമ്മദ് കോയയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനും റിയാസിന് സാധിച്ചു. മമ്മദ് കോയ 14,363 വോട്ടുകള്‍ക്കാണ് 2016-ല്‍ വിജയിച്ചത്. 2020 ജൂണ്‍ 15നാണ് മുഹമ്മദ് റിയാസ് പിണറായി വിജയന്റെ മകള്‍ വീണയെ ജീവിതസഖിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.