പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ എന്‍ഡിഎ ക്യാമ്പില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.
തലസ്ഥാനമായ പട്‌നയില്‍ വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
വലിയ പാചക പാത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ വെച്ചാണ് ലഡു തയ്യാറാക്കുന്നത്. പ്രമേഹ രോഗികളായ പ്രവര്‍ത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പട്‌നയില്‍ 50,000 പേര്‍ക്കാണ് സദ്യയൊരുക്കുന്നത്. അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.