വിജയത്തിന് പിന്നില്‍ പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം: നടന്‍ മുകേഷ്

വിജയത്തിന് പിന്നില്‍ പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം: നടന്‍ മുകേഷ്

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി മുകേഷ്. തന്റെ വിജയത്തിനു പിന്നില്‍ പാര്‍ട്ടിയുടെ വിശ്വാസമാണെന്ന് നടന്‍ മുകേഷ്. കടുത്ത മത്സരം കാഴ്ചവെച്ച എതിരാളി കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്കാണ് മുകേഷ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണത്തെതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയതിളക്കത്തിന് കുറവൊന്നുമില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് തോല്‍പ്പിച്ചത്.

എന്നാൽ ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം ഉള്‍പ്പെടെ സര്‍ക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് മുകേഷ് തോല്‍പ്പിച്ചത്. അതേസമയം കൊല്ലത്ത് കനത്ത തിരിച്ചടിയാണ് യുഡിഎഫിന് നേരിടേണ്ടിവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.