ആലപ്പുഴ:ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എം ലിജു ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു. ജില്ലയിലെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. നിസാരമായി തള്ളിക്കളയേണ്ടതല്ല ആലപ്പുഴയിലെ തോല്‍വിയെന്നും ലിജു പറഞ്ഞു. കൂടൂതല്‍ സജീവമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കും. ആലപ്പുഴയില്‍ 9 മണ്ഡലങ്ങളില്‍ 8ലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. അഞ്ച് സീറ്റുകള്‍ കിട്ടുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടാകുകയായിരുന്നു. അതുപോലെ തന്നെ ഇരിക്കൂറിലും പേരാവൂരിലും പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മറിച്ചുവെന്നുമാണ് ആരോപണം.
ഇടുക്കിയില്‍ രാജി സന്നദ്ധത അറിയിച്ച് ഡിസിസി അധ്യക്ഷന്‍ ഇബ്രാംഹിംകുട്ടി കല്ലാര്‍ രംഗത്തെത്തി. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുതിയ തലമുറക്ക് കടന്നുവരാനുള്ള ചിന്താധാരയാണ് പാര്‍ട്ടിയിലുണ്ടാകേണ്ടതെന്നും ഇബ്രാംഹിം കുട്ടി കല്ലാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.