യുഎഇയില്‍ വേനല്‍കാലത്തിന് മുന്നോടിയായി കൂടുതല്‍ മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ വേനല്‍കാലത്തിന് മുന്നോടിയായി കൂടുതല്‍ മഴ പ്രതീക്ഷിക്കാം

ദുബായ്: കഴി‍ഞ്ഞ വാരാന്ത്യത്തില്‍ രാജ്യത്തെ പല എമിറേറ്റുകളിലും മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥ വേനല്‍കാലത്തിലേക്ക് മാറുകയാണ്. അതിന് മുന്നോടിയായി ചൂട് പൊടിക്കാറ്റും മഴയും പ്രതീക്ഷിക്കാം. രാജ്യത്തിന്‍റെ പലഭാഗങ്ങളിലും താപനില ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

അന്തരീക്ഷം മേഘാവൃതമാകുന്നതിനാല്‍ അന്തരീക്ഷ ഈർപ്പവും കൂടും. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. പൊടിക്കാറ്റടിക്കാനുളള സാധ്യയുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അലർജിയടക്കമുളള അസുഖങ്ങളുളളവർ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വാരം ദിബ്ബയില്‍ 27.7 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ദൂദ്ന മസാഫി മേഖലകളില്‍ യഥാക്രമം 17.1 മില്ലിമീറ്ററും 16 മില്ലിമീറ്ററും മഴ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.