കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം; വാഗ്ദാനം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍

 കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം; വാഗ്ദാനം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍

ട്രെന്‍ടണ്‍: കോവിഡ് വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ ഒരു ഓഫറും കൂടി നല്‍കിയിരിക്കുകയാണ് ന്യൂ ജേഴ്‌സി ഭരണകൂടം. വാക്‌സിന്‍ എടുക്കുന്ന 21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്‌സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് വാഗ്ദാനം. ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ആണ് പ്രഖ്യാപനം നടത്തിയത്.

പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ച് ജനങ്ങള്‍ എത്രയും വേഗം സുരക്ഷിതരാകാന്‍ ഭരണകൂടങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനോട് വിമുഖത പ്രകടപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെതുടര്‍ന്നാണ് പ്രഖ്യാപനം.

മേയില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന കാര്‍ഡുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്‌സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. 

ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി. മതനേതൃത്വവുമായി ചേര്‍ന്ന് ആളുകളെ വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യകതയേക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഇതുവരെ ന്യൂ ജേഴ്‌സിയില്‍ 37 ശതമാനം ആളുകള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.