കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി . തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാരെ നിയോഗിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി.
വാക്സിനേഷന്‍ ക്രമീകരണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേന്ദ്രത്തില്‍ നിന്നും പരിമിതമായി മാത്രമേ വാക്സിന്‍ ലഭ്യമാകുന്നള്ളുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ആപ് സജ്ജമാക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചൂ.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ഡോക്ടര്‍ കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വമേധയാ പൊതുതാത്പര്യ കേസ് എടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.