സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ആസ്ട്രാസെനക്ക സ്വീകരിച്ച അഞ്ചു പേര്‍ക്കു പേര്‍ക്കു കൂടി രക്തം കട്ട പിടിച്ചതായി സ്ഥിരീകരണം. ഇതോടെ ഓസ്ട്രേലിയയില്‍ വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകള്‍ 11 ആയി ഉയര്‍ന്നു.
51, 64 വയസ് പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കും 66, 70, 74 എന്നീ പ്രായത്തിലുള്ള മൂന്ന് പുരുഷന്മാര്‍ക്കുമാണ് പുതുതായി രക്തം കട്ടപിടിച്ചത്. സംശയമുള്ള മൂന്ന് കേസുകള്‍ കൂടിയുണ്ടെങ്കിലും വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
രക്തം കട്ട പിടിച്ചവരില്‍ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടി.ടി.എസ്.) എന്ന അവസ്ഥയാണുണ്ടായത്. ഓസ്ട്രേലിയയിലെ രക്തം കട്ട പിടിക്കല്‍ കേസുകള്‍ മറ്റ് വിദേശ രാജ്യങ്ങളിലെ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ.) മേധാവി ജോണ്‍ സ്‌കെറിറ്റ് പറഞ്ഞു. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്കു തുല്യമാണ് ഓസ്ട്രേലിയയിലെ നിരക്കുകളും.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത രക്തം കട്ട പിടിക്കല്‍ കേസുകളില്‍ 11 പേരും പലവിധ രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്ന് പ്രൊഫസര്‍ സ്‌കെറിറ്റ് പറഞ്ഞു. മാര്‍ച്ച് 30-ന് ആദ്യത്തെ ആസ്ട്രാസെനക്ക ഡോസ് സ്വീകരിച്ച ശേഷം രക്തം കട്ട പിടിച്ച 66 വയസുകാരന്‍ ടൗണ്‍സ്വില്ലെയിലെ തീവ്രപരിചരണത്തിലും 70 വയസുകാരനായ ഒരാള്‍ ടാസ്മാനിയയിലെ ആശുപത്രിയിലും സുഖം പ്രാപിച്ചു വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.