ഓസ്‌ട്രേലിയയ്ക്ക് ശീതയുദ്ധ മനോഭാവമെന്ന് ചൈന; സാമ്പത്തിക-ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

ഓസ്‌ട്രേലിയയ്ക്ക് ശീതയുദ്ധ മനോഭാവമെന്ന് ചൈന; സാമ്പത്തിക-ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

സിഡ്‌നി: ചൈന-ഓസ്ട്രേലിയ സാമ്പത്തിക-നയതന്ത്ര തലത്തിലുള്ള എല്ലാ ചർച്ചകളും ഇടപാടുകളും അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് നയതന്ത്രതലത്തിലുള്ള ഇടപാടുകള്‍ മരവിപ്പിച്ചതായി ചൈനയുടെ പ്രഖ്യാപനം വന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനയുമായി വിക്ടോറിയ സംസ്ഥാനം ഏര്‍പ്പെട്ട ബെല്‍റ്റ് ആന്‍ഡ് റോഡ് കരാർ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ സമീപകാല പ്രഖ്യാപനത്തിന് പ്രതികാരമെന്നോണമാണ് ചൈനയുടെ ആസൂത്രണ സമിതിയായ നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോം കമ്മിഷന്റെ ഈ നടപടിയെന്ന് നിരീക്ഷകര്‍ കരുതുന്നു.
ചൈനയെ ഓസ്ട്രേലിയ അന്യായമായി ലക്ഷ്യമിടുകയാണെന്നു കമ്മിഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ഓസ്‌ട്രേലിയയ്ക്ക് 'ശീതയുദ്ധ മനോഭാവം' ഉണ്ടെന്നും പ്രത്യയശാസ്ത്രപരമായ വിവേചനം പ്രകടിപ്പിക്കുന്നുവെന്നും ചൈന ആരോപിച്ചു
ചൈനയിലെ കോവിഡ് മഹാമാരിയുടെ ഉത്ഭവം സംഭവിച്ച് രാജ്യാന്തര അന്വേഷണം ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതു മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.
അടുത്തിടെ, ചില ഓസ്ട്രേലിയന്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ചൈനയും ഓസ്ട്രേലിയയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസപ്പെടുത്താനുള്ള നിരവധി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി കമ്മിഷന്‍ പറഞ്ഞു.
അതേസമയം, ചൈനയുടെ ഈ തീരുമാനം ഓസ്ട്രേലിയയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നു രാഷ്ട്രീയ നിരീക്ഷണര്‍ കരുതുന്നു.
2017-ല്‍ ഓസ്ട്രേലിയന്‍ വ്യാപാര മന്ത്രി സ്റ്റീവ് സിയോബോ ബീജിംഗില്‍ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ അവസാനമായി നടന്നത്. അതിനുശേഷം ഉഭയകക്ഷി ബന്ധം വല്ലാതെ വഷളായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.