വാഷിംഗ്ടണ്‍: നിയന്ത്രണം വിട്ട ലോങ് മാര്‍ച്ച് 5ബി എന്ന ചൈനീസ് റോക്കറ്റ് ഭാഗത്തെ പേടിച്ച് വന്‍കരകള്‍. നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ചൈനയുടെ സ്വപ്നപദ്ധതിയാണ് ഇപ്പോള്‍ വന്‍കരകള്‍ക്ക് പേടി സ്വപ്‌നമായിരിക്കുന്നത്. ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29 നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്.
അതേസമയം അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തിനശിക്കുമെന്നും ഭീഷണിയില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്ലോബല്‍ ടൈംസ് പറയുന്നു. എന്നാല്‍, ഇതു പൂര്‍ണമായി ശരിയാകണമെന്നില്ലെന്നും ഏതാനും ഭാഗങ്ങള്‍ പതിച്ചേക്കാമെന്നും ബഹിരാകാശവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കഴിഞ്ഞവര്‍ഷം മേയിലും ഇതേതരം ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചിരുന്നു. ടിയാന്‍ഗോങ് 1 എന്ന ചൈനയുടെ ബഹിരാകാശനിലയവും 2018ല്‍ അനിയന്ത്രിതമായി തിരിച്ചിറങ്ങി ഭീഷണി ഉയര്‍ത്തിയിരുന്നു.
ലോങ് മാർച്ച് 5 ബി റോക്കറ്റിന്റെ വലിയൊരു ഭാഗം ഭൗമാന്തരീക്ഷത്തിലേക്കു പതിക്കാൻ പോകുകയാണ്. ഓരോ 90 മിനിറ്റിലും ഭൂമിക്കു ചുറ്റും ഒരു ഭ്രമണം ഇതു പൂർത്തിയാക്കുന്നു. ഇതിന്റെ കുറച്ചു ഭാഗം അന്തരീക്ഷവുമായുള്ള ഘർഷണത്തിൽ ഇല്ലാതാകുമെങ്കിലും ബാക്കി ചിതറിപ്പതിക്കാൻ സാധ്യതയുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗത്തിൽ 300 കിലോമീറ്റർ ഉയരത്തിൽ ചലിച്ചിരുന്ന ഈ റോക്കറ്റ് ഭാഗം ഇപ്പോൾ 80 കിലോ മീറ്റർ ഉയരത്തിലാണ്. ഭൂമിയിലേക്കുള്ള പതനത്തിൽ വേഗം പതിന്മടങ്ങ് വർധിച്ചേക്കാം.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ റോക്കറ്റിന്റെ സഞ്ചാര പഥത്തിലാണ്. റഷ്യയും ചൈനയുടെ ഭൂരിഭാഗവും ഇതിലില്ല. മെയ് 8 നും 10 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും റോക്കറ്റ് പതിക്കാമെന്ന് യു.എസ് പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.