ചൈനയുടെ സിനോഫാം വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി

ചൈനയുടെ സിനോഫാം വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി

ജനീവ; ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നല്‍കി ഡബ്ല്യുഎച്ച്‌ഒ. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ആറാമത്തെ വാക്സിനാണ് സിനോഫാം. ചൈനയുടെ വാക്സിന്‍ നയതന്ത്രങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഡബ്ല്യുഎച്ച്‌ഒ നടപടി.

ഫൈസര്‍, ആസ്ട്രസെനെക്ക (കോവിഷീല്‍ഡ്), സെറം ഇന്‍സ്റ്റിറ്റ്യിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് ഇതുവരെ ഡബ്ല്യുഎച്ച്‌ഒ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ചൈനീസ് വാക്സിന് അനുമതി നല്‍കാനുള്ള നീക്കം വൈകിയത്.
സിനോഫാം വാക്സിന്‍ ഇതുവരെ 45 ഓളം രാജ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് അനുമതി.

ചൈനയില്‍ ഉള്‍പ്പെടെ 6.5 കോടി ഡോസുകളാണ് ഇതുവരെ കമ്പനി വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അംഗീകാരം ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും വാക്സിന്‍ ഉപയോഗിക്കാന്‍ മടിച്ചിരുന്നു.

ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ (സിഎന്‍ബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്‌ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്‌സിനുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ ചൈന അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.