ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ കമാന്‍ഡര്‍ അടക്കം 16 അംഗങ്ങള്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ കമാന്‍ഡര്‍ അടക്കം 16 അംഗങ്ങള്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഹമാസിന്റെ പതിനാറ് അംഗങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റി ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ താമസിച്ച കെട്ടിടത്തില്‍ ഇസ്രയേല്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ. ബാസിം അടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തിയാണ് ഹമാസ് തിരിച്ചടിച്ചത്. ആക്രമണങ്ങളില്‍ പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു.

അതേസമയം, ഇതൊരു തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.

2014ന് ശേഷം സൈബര്‍ വിഭാഗം മേധാവി കൂടിയാണ് കൊല്ലപ്പെട്ട ജോമ തഹ്ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഗാസയിലെ ഹമാസിന്റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.