ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളില്‍ ശക്തി പ്രകടിപ്പിച്ച് ഇസ്രയേല്‍; വട്ടമിട്ട് യുദ്ധവിമാനങ്ങള്‍; അതിര്‍ത്തിയില്‍ കരസേനയും

ഹമാസ്  ഭീകരരുടെ കേന്ദ്രങ്ങളില്‍  ശക്തി പ്രകടിപ്പിച്ച് ഇസ്രയേല്‍; വട്ടമിട്ട്  യുദ്ധവിമാനങ്ങള്‍; അതിര്‍ത്തിയില്‍ കരസേനയും

ടെല്‍ അവീവ്: പലസ്തീനിലെ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. 160-ല്‍ അധികം ഇസ്രായേല്‍ സൈനിക വിമാനങ്ങളാണ് ഭീകര കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. വെള്ളിയാഴ്ച മാത്രം നൂറ്റന്‍പതോളം ഭീകര കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാസ ആക്രമണത്തിനു കരസേനയും തുടക്കമിട്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഗാസ അതിര്‍ത്തിക്കുള്ളില്‍ കയറാനായിട്ടില്ലെന്നാണ് വിശദീകരണം. ലെബനന്‍ അതിര്‍ത്തിയില്‍നിന്ന് മൂന്നു റോക്കറ്റുകള്‍ ഇസ്രയേലിനെതിരേ വിക്ഷേപിച്ചു. ഇത് മെഡിറ്ററേനിയന്‍ കടലില്‍ പതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മരണം 100 കടന്നു. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഗാസ ബോര്‍ഡറിലേക്ക് വിന്യസിച്ചു.

ഇസ്രായേലിനെ ലക്ഷ്യമിട്ട ഹമാസ് വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ സൈനിക വിമാനങ്ങള്‍ ദൗത്യത്തിനായി വിന്യസിച്ചത്. ഗ്രൗണ്ട് ഓപ്പറേഷനുള്ള മുന്നൊരുക്കങ്ങളും ഇസ്രായേല്‍ നടത്തിയിട്ടുണ്ട്. ഇതിനായി സേനയെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

രാവിലെ ഏഴായിരത്തിലധികം സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ഇതിന് പുറമേ അത്യാധുനിക ശേഷിയുള്ള അന്‍പതോളം ടാങ്കുകളും 500 ആര്‍ട്ടിലറി ഷെല്ലുകളും വിന്യസിച്ചു. കരമാര്‍ഗമുള്ള ആക്രമണത്തിനും വലിയ തയാറെടുപ്പാണ് ഇസ്രായേല്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.