ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരത വീണ്ടും; ഇന്തോനേഷ്യയില്‍ നാലു ക്രൈസ്തവരെ തലയറുത്തു കൊന്നു

ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരത വീണ്ടും; ഇന്തോനേഷ്യയില്‍  നാലു ക്രൈസ്തവരെ  തലയറുത്തു കൊന്നു

ജക്കാര്‍ത്ത: ഇസ്ലാമിക തീവ്രവാദികള്‍ ഇന്തോനേഷ്യയില്‍ നാലു ക്രൈസ്തവരെ തലയറുത്തു കൊന്നു. സുലവേസി പ്രവിശ്യയിലെ പോസോ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 8.25 ന് കലിമാഗോ ഗ്രാമത്തിലെ ഒരു കാപ്പി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴുത്തില്‍ മുറിവുകളുമായി ഒരാള്‍ ആക്രമണകാരികളില്‍നിന്നും രക്ഷപെട്ടതായും സെന്‍ട്രല്‍ സുലവേസി പോലീസ് വക്താവ് പറഞ്ഞു.

കിഴക്കന്‍ ഇന്തോനേഷ്യ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സൂചന. തീവ്രവാദ സംഘത്തിലെ ചില അംഗങ്ങള്‍ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് സംഘവും സൈന്യവും പോലീസും തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനോട് (ഐ.എസ്) കൂറുപുലര്‍ത്തുന്ന കിഴക്കന്‍ ഇന്തോനേഷ്യ മുജാഹിദ്ദീന് ഇപ്പോള്‍ 10 അംഗങ്ങളുണ്ടെന്നാണു ലഭ്യമായ വിവരം. ഇവരെ വേട്ടയാടുന്നതില്‍ സര്‍ക്കാരിനോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനാണ് ഇപ്രകാരം ഇസ്ലാമിക തീവ്രവാദികളുടെ പരമ്പരാഗത രീതിയിലുള്ള കൊലപാതകങ്ങള്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കിഴക്കന്‍ ഇന്തോനേഷ്യ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ലെംബാന്റോംഗോവ ഗ്രാമത്തില്‍ നാല് ക്രൈസ്തവരെ കൊല്ലുകയും ഒരു പള്ളി കത്തിക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുടെ എണ്ണം ഈ അടുത്തകാലത്തായി വര്‍ധിച്ചു വരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.