മസ്കറ്റ്: രാജ്യത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് കൂടി കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങും. ഇതിനായുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മസ്കറ്റ് ഗവർണറേറ്റിലെ ഹെല്‍ത്ത് സർവ്വീസസ് ഡയറക്ടറേറ്റും എഡ്യുക്കേഷന്‍ ഡയറക്ടറേറ്റും സംയുക്തമായാണ് വാക്സിനേഷനായുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടുത്ത ആഴ്ചയോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് തുടക്കം കുറിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിലെ രാത്രിയാത്രാ വിലക്ക് നീക്കി
ഒമാനിലെ രാത്രി യാത്രാ വിലക്ക് പിന്‍വലിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവിറക്കിയിരുന്നു. ഇത് പ്രാബല്യത്തില്‍ വന്നു. സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന എല്ലാ റൂട്ടുകളിലെയും ബസ് സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. മസ്‌കത്തിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്‍റർ സിറ്റി സര്‍വീസുകളും ഈ മാസം ഒന്‍പത് മുതലാണ് നിര്‍ത്തിവെച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.