സിംഗപ്പൂര്‍: ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കുട്ടികളിലേക്ക് കൂടുതലായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി സിംഗപ്പൂര്‍. ഇന്ത്യയില്‍ കണ്ടെത്തിയ ബി1617 പോലുള്ള വകഭേദങ്ങള്‍ കുട്ടികളെ പിടികൂടുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടിച്ചിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
മേയ് 28 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്. പ്രൈമറി തലം മുതല്‍ ജൂനിയര്‍ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. എന്നാല്‍ ഈ വകഭേദം എത്ര കുട്ടികളെ ബാധിച്ചുവെന്ന കണക്ക് വ്യക്തമല്ല. ഇവയില്‍ ചിലത് (വൈറസ്) കൂടുതല്‍ അപകടകാരികളാണ്. കൊച്ചു കുട്ടികളിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നതായാണ് സൂചന. വിദ്യാഭ്യാസ മന്ത്രി ചാന്‍ ചുന്‍ സിംഗ് പറഞ്ഞു. വൈറസ് ബാധിച്ച കുട്ടികളിലാരും ഗുരുതരമായ രോഗികളല്ലെന്നും കുറച്ച് പേര്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച, സിംഗപ്പൂരില്‍ 38 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, സെപ്റ്റംബര്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗപ്പൂരില്‍ വളരെ ചെറിയ ഭാഗത്തെ മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാപനം വര്‍ധിക്കുന്നുണ്ട്. പൊതുപരിപാടികള്‍ക്കും കൂട്ടം ചേരുന്നതിനും രാജ്യത്ത് ഞായറാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രാജ്യം സാധാരണ നിലയിലായിരുന്നു. ഇപ്പോള്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കയാണ്. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകളെങ്കിലും കൃത്യമായ കണക്ക് അധികൃതര്‍ നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.