ജയിലില്‍ ദുരിത ജീവിതം; ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കും

ജയിലില്‍ ദുരിത ജീവിതം; ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കും

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കും. നവി മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എണ്‍പത്തി നാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ നിരവധി രോഗങ്ങള്‍ അലട്ടുന്നുണ്ട്.

ബലക്ഷയവും നിസഹായതും അനുഭവപ്പെടുന്നതായി ഫാ. സ്റ്റാന്‍ സ്വാമി ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞതായി സുഹൃത്ത് ഫാ. ജോ സേവ്യര്‍ പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞമാസം തള്ളിയതിനെ ചോദ്യം ചെയ്താണ് ഫാ. സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ പാര്‍പ്പിച്ച മുംബൈയിലെ തലോജ ജയിലിലെ 40 ഓളം തടവുകാര്‍ക്ക് കോവിഡ് ബാധയുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സ് രോഗമുള്ള തനിക്ക് രണ്ട് ചെവികളുടെയും കേള്‍വിശക്തി നഷ്ടപ്പെട്ട കാര്യവും അദ്ദേഹം എന്‍.ഐ.എ. കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുള്ള കാരണം വാര്‍ധക്യ സഹജമായ അസുഖങ്ങളോന്നും പ്രതിക്ക് അനുകൂലമാകില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയില്‍നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.