തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇരുപത്തി രണ്ടാം തീയതി വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴക്ക് ഇടയാക്കും. അതേസമയം, മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.