തിരുവനന്തപുരം: തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീ പിടുത്തം. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കാന്റീനില്‍ നിന്നാണ് തീപടര്‍ന്നത്.
ആശുപത്രിക്ക് ഉളളിലേക്ക് തീ പടര്‍ന്നില്ലെങ്കിലും കനത്ത പുക ഉയര്‍ന്നതോടെ രോഗികളടക്കമുളളവര്‍ പരിഭ്രാന്തരായി. ഐ.സി.യുവില്‍ 22 രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഇവരില്‍ 11 രോഗികളെ എസ്.പി വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി.
കാന്റീന്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കാന്റീനിലെ ഗ്യാസ് സിലിണ്ടറുകളില്‍ തീപടരാനുളള സാധ്യത മുന്നില്‍ കണ്ട് ഫയര്‍ഫോഴ്സ് സിലിണ്ടറുകള്‍ വേഗം തന്നെ മാറ്റിയിരുന്നു. നിയുക്തമന്ത്രി ആന്റണി രാജു ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയെ കരുതി രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.