തുണിക്കടകളും സ്വര്‍ണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം

തുണിക്കടകളും സ്വര്‍ണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്  ലോക്ക്ഡൗണില്‍ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ചു. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈനോ, ഹോം ഡെലിവറികള്‍ നടത്തുന്നതിനോ നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാം. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പിള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.