കോവിഡ് മഹാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസത്തേയാണ്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടതോടെ സഞ്ചാരപ്രിയര്‍ക്ക് നിരാശയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പുതിയ ആശയങ്ങള്‍ തേടുകയാണ് ട്രാവല്‍ കമ്പനികള്‍.
യാത്രയ്‌ക്കൊപ്പം വാക്‌സിനേഷനും
ലോകം മുഴുവന്‍ വാക്‌സിന്‍ ഡ്രൈവുകള്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍, ടൂറിസവും സാഹചര്യത്തിനൊത്ത് കുതിക്കുകയാണ്. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് യാത്രയ്‌ക്കൊപ്പം വാക്‌സിനും നല്‍കുന്ന ട്രാവല്‍ പാക്കേജുകളുമായാണ് പല ട്രാവല്‍ ഏജന്‍സികളും മുന്നോട്ട് വരുന്നത്.
ദുബായ് ആസ്ഥാനമായുള്ള ഒരു ട്രാവല്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ ഒരു പരീക്ഷണവുമായി വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് 24 ദിവസത്തെ പാക്കേജ് ടൂര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
യാത്രക്കാരെ റഷ്യയിലേക്ക് കൊണ്ടു പോകുന്നതിനോടൊപ്പം സ്പുട്‌നിക് വി വാക്‌സിനുകളുടെ രണ്ട് ഷോട്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാര്‍ക്ക് കുത്തിവയ്പ്പുകള്‍ക്കിടയില്‍ ഇടവേള ലഭിക്കാന്‍ 20 ദിവസത്തെ ടൂറിസം പാക്കേജ് ആണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.29 ലക്ഷം രൂപ വിലമതിക്കുന്ന ഈ പാക്കേജിന് വാക്‌സിനുകള്‍ ലഭിക്കുന്നതിനുള്ള ചെലവ് ഉള്‍പ്പെടെ എല്ലാം ഉള്‍ക്കൊള്ളും.
പുതിയ പാക്കേജുകള്‍ ആളുകളെ ആകര്‍ഷിപ്പിക്കുന്നുണ്ടെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ''മെയ് 29 ന് പുറപ്പെടേണ്ട ബാച്ചില്‍ 28 ഓളം യാത്രക്കാരുണ്ട്. അടുത്ത ബാച്ച് ജൂണ്‍ 7 നും ജൂണ്‍ 15 നും പുറപ്പെടും. 'ഏജന്‍സി പറയുന്നു.
നിങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ലെങ്കില്‍, സ്പുട്‌നിക് വി വാക്‌സിനേഷന്‍ ലഭിക്കുന്നതിന് ഞങ്ങള്‍ നിങ്ങളെ റഷ്യയിലേക്ക് കൊണ്ടുപോകും. 24 നൈറ്റ്, 25 ഡേ പാക്കേജില്‍ രണ്ട് ഡോസ് വാക്‌സിന്‍, ദില്ലി-മോസ്‌കോ-ദില്ലി എയര്‍ ടിക്കറ്റുകള്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ 3 സ്റ്റാര്‍ ഹോട്ടലില്‍ 4 ദിവസത്തെ താമസം, മോസ്‌കോയിലെ 3 സ്റ്റാര്‍ ഹോട്ടലില്‍ 20 ദിവസത്തെ താമസം എന്നിവ ഉള്‍പ്പെടും. ഓരോ സ്ലോട്ടിലും ഞങ്ങള്‍ 30 യാത്രക്കാരെ എടുക്കും. 10,000 രൂപയുടെ വിസ ഫീസ് മാത്രമേ പാക്കേജില്‍ ഉള്‍പ്പെടുത്താതുള്ളെന്ന്, ''ട്രാവല്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലെ വിനോദയാത്രകളും രാജ്യത്തെ കാഴ്ചാ ഫീസുകളും ഈ പാക്കേജില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏത് തരത്തിലുള്ള വിസയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്നും ന്യൂഡല്‍ഹിയില്‍ വിസ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോളം, മെയ്ക്ക് മൈ ട്രിപ്പ് വക്താവ് പറയുന്നതനുസരിച്ച്, 'ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ റഷ്യയിലേക്ക് പോകാം. ഒരു നിയന്ത്രണവുമില്ല.' എന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.