ട്വന്റി-20 റാങ്കിംഗില്‍ 266 റേറ്റിംഗുമായി ഇന്ത്യ മൂന്നാമത്

ട്വന്റി-20 റാങ്കിംഗില്‍ 266 റേറ്റിംഗുമായി ഇന്ത്യ മൂന്നാമത്

ട്വന്റി-20 റാങ്കിംഗില്‍ 266 റേറ്റിംഗുമായി ഇന്ത്യ മൂന്നാമത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കിയതിന് പിന്നാലെ റാങ്കിംഗിലും ഇംഗ്ലണ്ട് നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമത്തി. 273 റേറ്റിംഗും 5736 പോയിന്റുമാണ് ഇംഗ്ലണ്ടിനുള്ളത്.

273 റേറ്റിംഗും 5724 പോയിന്റുമാണ് പട്ടികയില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്കുള്ളത്. മൂന്നാമതുളള ഇന്ത്യയ്ക്ക് പിന്നില്‍ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍.

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ 2-0ത്തിന് ഇംഗ്ലണ്ട് പരമ്ബര സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് റണ്‍സിന് ജയിച്ചിരുന്നു. മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.