കോവിഡ് വ്യാപനം കുറയുന്നു; സഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് ഇസ്രയേല്‍

കോവിഡ് വ്യാപനം കുറയുന്നു; സഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് ഇസ്രയേല്‍

ജറുസലം: ഇസ്രയേലില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ വിദേശ സഞ്ചാരികള്‍ക്കുള്ള വിലക്കു പിന്‍വലിച്ചു. വിദേശ വിമാനക്കമ്പനികള്‍ക്കു ടെല്‍ അവീവ് സര്‍വീസിനും അനുമതി നല്‍കി. വാക്‌സിനേഷന്‍ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേല്‍ പദ്ധതി.

യാത്രയ്ക്കു മുന്‍പേ പിസിആര്‍ ടെസ്റ്റ് എടുക്കണം. കോവിഡ് നെഗറ്റീവ് ആയിരിക്കണം. ഇസ്രയേലില്‍ എത്തിയാല്‍ കോവിഡ് പരിശോധനയുണ്ടാകും. 2019ല്‍ 45 ലക്ഷം സഞ്ചാരികളാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. 55% ജനങ്ങള്‍ക്കും പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയതോടെയാണ് ഇസ്രയേലില്‍ വ്യാപനം കുറഞ്ഞത്.
അതിനിടെ, ഇസ്രയേല്‍ഹമാസ് വെടിനിര്‍ത്തല്‍ മൂന്നാം ദിവസം പിന്നിട്ടു. കിഴക്കന്‍ ജറുസലമിലെ വിശുദ്ധ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ജൂത സന്ദര്‍ശകരെ ഇസ്രയേല്‍ പൊലീസ് അനുവദിച്ചു. എന്നാല്‍ അല്‍ അഖ്സ പള്ളിയില്‍ 45 വയസ്സില്‍ താഴെയുള്ളവരെ വിലക്കി. ഐഡി കാര്‍ഡ് പൊലീസിനെ ഏല്‍പിച്ചാല്‍ മാത്രമേ പള്ളിയിലേക്കു കടക്കാനാവൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.