തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു.
ഒരു നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം ശാന്തി കവാടത്തില്‍. സാബുവിന്റെ നിര്യാണത്തില്‍ മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.