കൊറോണയെ തോൽപ്പിച്ച് പ്രധാനമന്ത്രി പദത്തിലേക്ക്

കൊറോണയെ തോൽപ്പിച്ച്  പ്രധാനമന്ത്രി പദത്തിലേക്ക്

വെല്ലിംഗ്ടൺ: 2020 ന്യൂസിലാൻഡ് പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കും.പ്രചാരണത്തിൽ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണുതന്നെയാണ് മുൻ‌തൂക്കം. ജനതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുവാൻ വേണ്ടിയുള്ള പദ്ധതികളെക്കുറിച്ചുമെല്ലാം ജസീന്ത സംസാരിക്കുന്നു. ലോകമെമ്പാടുമുള്ള പലരും അവരുടെ ഏറ്റവും വലിയ വിജയമായി കരുതുന്ന വൈറസ് നിർമാർജ്ജന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അവർ ഒരിക്കലും പരാമർശിക്കുന്നില്ല.

പൊതു ഇടങ്ങളിൽ ജനങ്ങൾ ആരും തന്നെ മാസ്ക് അണിയുന്നില്ല;കാരണം കൊറോണാ വൈറസ് ന്യൂസിലാൻഡിൽ ഇല്ല എന്നതുതന്നെ . ഇതാണ് ജസീന്തയുടെ ജനപിന്തുണയുടെ രഹസ്യവും. പ്രധാനമന്ത്രിയായി രണ്ടാം തവണയും ജസീന്ത വിജയിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു. ജൂഡിത്ത് കോളിൻസിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ദേശീയ പാർട്ടിയെക്കാൾ വളരെ മുന്നിലാണ് ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി.

ജസീന്ത ആന്‍ഡേഴ്‌സൺ 37 ആം വയസിൽ പ്രധാനമന്ത്രിയായ ശേഷം, 2018 ൽ ഒരു രാജ്യത്തിൻറെ ഔദ്യോഗിക പദവിയിൽ ഇരിക്കെ പ്രസവിച്ച രണ്ടാമത്തെ ലോകനേതാവായി മാറി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിരിക്കെ പ്രസവിച്ച ബേനസീർ ഭൂട്ടോ ആണ് ആദ്യ ലോകനേതാവ്. ഈ വോട്ടെടുപ്പിനോടൊപ്പം ദയാവധം നിയമവിധേയമാക്കുന്നതിനെക്കുറിച്ചും റെഫറണ്ടം നടത്തുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.