പൂന്തുറ ബോട്ടപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി

പൂന്തുറ ബോട്ടപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി

പൂന്തുറ: ബോട്ടപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് കാണാതായത്.

ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അതിനിടെ അഞ്ചുതെങ്ങിൽ നിന്ന് ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഷാജു (34) എന്നയാളെ കാണാതായി. തിരയിൽപെട്ട് വള്ളം മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തെരച്ചിൽ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.