അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്പെയിന്‍ അതിഥി രാഷ്ട്രം

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്പെയിന്‍ അതിഥി രാഷ്ട്രം

ഷാ‍ർജ: നവംബറില്‍ നടക്കാനിരിക്കുന്ന ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിശിഷ്ടാതിഥിയായി സ്പെയിന്‍ പങ്കെടുക്കും. എസ്‌ഐ‌ബി‌എഫിന്റെ നാല്‍പതാം പതിപ്പാണ് 2021 നവംബറില്‍ നടക്കുക. ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയും യുഎഇയിലെ സ്പെയിൻ അംബാസഡർ അൻ്റെണിയോ അൽവാരെസ് ബാർത്തെയുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


സ്പെയിൻ അംബാസഡർ

വിർച്വലായിട്ടായിരുന്നു ഇരുവരുടെയും കൂടികാഴ്ച. മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സന്ദർശകർക്കും ആഗോള പ്രസാധകർക്കും സ്പാനിഷ് സാഹിത്യത്തെയും സംസ്കാരത്തെയും കൂടുതൽ ആഴത്തിൽ അറിയാനുള്ള സവിശേഷമായ അവസരം ഇത്തവണത്തെ പുസ്തകോത്സവത്തിലുണ്ടാകും.

ആഗോള സംസ്കാരത്തിലേക്കുള്ള ഒരു കവാടമായി ലോകം ഷാർജയെ കാണുന്നുവെന്നുളളത് അഭിമാനകരമായ നേട്ടമാണെന്ന് ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാല്‍പത് വർഷത്തെ യാത്ര ഒരു രാജ്യത്തിൻ്റെ സാംസ്കാരിക പദ്ധതിയെ വളർത്തുന്നതിലും നിലനിർത്തുന്നതിലും പുസ്തകങ്ങളുടെയും പുസ്തകമേളകളുടെയും പങ്കിൻ്റെയും പ്രാധാന്യത്തിൻ്റെയും തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി

പുസ്തകങ്ങളിലൂടെ, ആഘോഷങ്ങളിലൂടെ, വിവിധ സംസ്കാരങ്ങളെ ഒരുമിച്ചുകൊണ്ടുവരികയെന്നുളളതാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടെന്നും അൽ അമേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.