കുട്ടികള്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി

കുട്ടികള്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കോവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്​സിന്‍ ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന്​ നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോള്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.