ന്യൂഡൽഹി: ഡിആർഡിഒ(ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്)യും ഡോ. റെഡ്ഡീസ് ലാബും ചേർന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2 ഡിജി (2-ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറൽ പൗഡർ) യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്.
പതിനായിരം 2 ഡിജി സാഷേകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡി.ആർ.ഡി.ഒയുടെ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ (ഐ.എൻ.എം.എ.എസ്.)സ് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ സഹകരണത്തോടെയാണ് 2 ഡിജി വികസിപ്പിച്ചത്.
സർക്കാർ ആശുപത്രികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മരുന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ. റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് വേഗത്തിൽ രോഗമുക്തി നേടാനും മെഡിക്കൽ ഓക്സിജൻ നൽകേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.