രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോയാന മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 വരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് നീട്ടിയത്. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്. കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു.

അതേസമയം, വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ എന്നിവയ്ക്കു ഈ വിലക്ക് വിലക്ക് ബാധകമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച്‌ എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.